കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150-ാം വാർഷികം ആചരിച്ചു
1495521
Wednesday, January 15, 2025 8:12 AM IST
മട്ടന്നൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 150-ാം വാർഷിക ദിനം കണ്ണൂർ വിമാനത്താവളം എയ്റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്റ്റേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. വിമാനത്താവള ടെർമിനൽ പരിസരത്ത് കാലാവസ്ഥാ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കിയാൽ മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വകുപ്പിന്റെ പ്രവർത്തന രീതികൾ എയ്റോനോട്ടിക്കൽ മീറ്റിയറോളജിക്കൽ സ്റ്റേഷൻ മേധാവി കെ. ബൈജു വിശദീകരിച്ചു. എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.കെ. അശ്വനി കുമാർ, സിഐഎസ്എഫ് കമാൻഡന്റ് അനിൽ ദോണ്ടിയാൽ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഓഫീസർ ഇൻ ചാർജ് വി. ശ്രീനിവാസു, കാലാവസ്ഥ വിഭാഗം ഉദ്യോഗസ്ഥരായ പി.ജി. പ്രദീപ്കുമാർ, കെ.എം. രാജീവൻ എന്നിവർ സംബന്ധിച്ചു. ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കാലാവസ്ഥ വിഭാഗം ഉദ്യോഗസ്ഥരായ എം.പി. ജയേഷ്, വി. ബിജു, എം. അരുൺ, വി.എം. പ്രണവ് ചന്ദ്രൻ, അഭിരാം അജയൻ, നിധിൻ സത്യൻ, സന്തോഷ് കുമാർ എന്നിവർ വിശദീകരിച്ചു.