വ്യാപാര സംരക്ഷണ ജാഥയ്ക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി
1495012
Tuesday, January 14, 2025 1:42 AM IST
പയ്യന്നൂർ: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ ജാഥയ്ക്ക് പയ്യന്നൂർ പെരുമ്പയിൽ സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ ഒളവറ പാലത്തിനു സമീപത്തു നിന്നാണ് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂരിലേക്ക് വരവേറ്റത്. പെരുമ്പയിൽ നടന്ന സ്വീകരണ പൊതുയോഗത്തിൽ സംഘാടക സമിതി ചെയർമാൻ ഇഖ്ബാൽ പോപ്പുലർ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, വൈസ് ക്യാപ്റ്റൻ വി. ഗോപിനാഥ്, മാനേജർ എസ്. ദിനേഷ്, പി.എം. സുഗുണൻ, പി.വിജയൻ, എം.വി. ശശി, സി. കൃഷ്ണൻ, പി.വി. കുഞ്ഞപ്പൻ, കെ.സി. രവീന്ദ്രൻ, കെ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വ്യാപാരിമിത്ര ധനസഹായ വിതരണവും നടന്നു.ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ ചുമത്തിയ 18 ശതമാനം ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാര സംരക്ഷണ ജാഥ നടത്തുന്നത്.
ഇന്ന് ഇരിട്ടിയിൽ
സ്വീകരണം
ഇരിട്ടി: വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് ഇന്നു വൈകുന്നേരം നാലിന് സ്വീകരണം നൽകും. ഇരിട്ടി മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിക്കും. സമിതിയിൽ ചേരുന്ന വ്യത്യസ്ത വ്യാപാര സംഘടനാ മുൻ നേതാക്കൾക്കും പ്രവർത്തകർക്കും സ്വീകരണം നൽകും. പത്രസമ്മേളനത്തിൽ ഏരിയാ പ്രസിഡന്റ് പി. പ്രഭാകരൻ, സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഒ. വിജേഷ്, ഡോ. ജി. ശിവരാമകൃഷ്ണൻ, കെ.വി. അബ്ദുൾ റസാഖ്, ടി.എം. ഫക്രുദ്ദീൻ എന്നിവർ പങ്കെടുത്തു.