കണ്ണൂര്‍ കോര്പറേഷന് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നൽകി
1495522
Wednesday, January 15, 2025 8:12 AM IST
കണ്ണൂര്‍: മുനിസിപ്പല്‍ കോര്പറേഷന് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ഓരോ സോണലിലും പ്രത്യേകം പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആവശ്യമായ ഉപകരണം ഏതെന്ന് ബോധ്യപ്പെട്ട തിനുശേഷമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
98 ഭിന്ന ശേഷിക്കാർക്കാണ് ഉപകരണം നൽകുന്നത്. വികലാംഗ കോര്പറേഷന് മുഖേന ഗുണമേന്മയുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ഷമീമ, വി.കെ. ശ്രീലത, സുരേഷ് ബാബു എളയാവൂര്, ഷാഹിന മൊയ്തീന്, കൗണ്‍സിലര്‍മാരായ ടി. രവീന്ദ്രന്, പി.വി. ജയസൂര്യന്‍, എന്‍. ഉഷ, അശ്രഫ് ചിറ്റുള്ളി , ബീബി. കെ.പി. അനിത, കെ. സുരേഷ്, ചിത്തിര ശശിധരൻ, എ. കുഞ്ഞമ്പു, പി. കൗലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.