ഇരിക്കൂർ കർഷക സംഗമം കേരളത്തിന് മാതൃക: പി. സന്തോഷ് കുമാർ എംപി
1495511
Wednesday, January 15, 2025 8:12 AM IST
ആലക്കോട്: രാജ്യമെമ്പാടുമുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയും പോരാട്ടത്തിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുന്ന മലയോര കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് സജീവ് ജോസഫ് എംഎൽഎയും കർഷക ക്ഷേമ വകുപ്പും ചേർന്ന് നടത്തുന്ന പരിശ്രമങ്ങൾ കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണെന്ന് പി. സന്തോഷ് കുമാർ എംപി. ഇരിക്കൂർ കർഷക സംഗമം -അഗ്രിഫെസ്റ്റ് 2025ന്റെ ഭാഗമായി കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് ആലക്കോട് നടുപ്പറമ്പ് സ്പോർട് സിറ്റിയിൽ പ്രസംഗിക്കുകയായിരുന്നു അദേഹം.
വിജയികൾക്കുള്ള സമ്മാനവിതരണവും എംപി നടത്തി. ക്ഷീര മേഖലയുടെ സുസ്ഥിര വികസന സംയോജന സാധ്യതകൾ, യുവജനങ്ങളും കൃഷി സാധ്യതകളും, നാണ്യവിളകൾ തെങ്ങ്, കമുക് വിളകളുടെ പ്രശ്നങ്ങളും പുനരുദ്ധാരണ സാധ്യതകളും, ഇരിക്കൂർ നിയോജകമണ്ഡലം ടൂറിസം വികസനം - വിവിധ വകുപ്പുകളുമായുള്ള സംയോജന വികസന സാധ്യതകൾ എന്നീ വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുത്തു.
ഗ്രന്ഥേ സായി കൃഷ്ണ, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, ഡെപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ് നായർ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഒ.എ. സജിത, സാജൻ കെ.തോമസ്, ഡോ. കെ.പി. മഞ്ജു ,ഡോ. പാർവതി, ഡോ. എലിസബത്ത്, റെനിഷ, പി.ജയരാജ്, ഫാ. ബിബിൻ വരമ്പകത്ത്, ജോജി കന്നിക്കാട്ട്, ബാബു പള്ളിപ്പുറം, ശശിധരൻ, എം.എസ്. സച്ചിൻ, ഫാ. ജോസഫ് കാവനാടി, പി .ടി. മാത്യു എന്നിവർ വിവിധ സെക്ഷനുകളിലായി പങ്കെടുത്തു.