അപകടക്കെണിയായി ചെമ്പേരി ടൗൺ നടപ്പാത
1494760
Monday, January 13, 2025 1:09 AM IST
ചെമ്പേരി: മലയോര ഹൈവേ കടന്നുപോകുന്ന ചെമ്പേരി ടൗണിൽ റോഡരിക് ചേർന്നുള്ള നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബുകൾ വീണ്ടും തകർന്നത് അപകടക്കെണിയായി. നടപ്പാതയും റോഡും ഒരേ നിരപ്പിലായതിനാൽ ഭാരം കയറ്റിയ വാഹനങ്ങൾ നടപ്പാതയിലേക്ക് കയറുമ്പോഴാണ് സ്ലാബുകൾ തകരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഏരുവേശി പഞ്ചായത്ത് അധികൃതർ ആദ്യം തകർന്ന സ്ലാബുകൾ മാറ്റി സ്ഥാപിച്ചിരുന്നു. മുമ്പുണ്ടായിരുന്ന പഴയ സ്ലാബുകളാ ണ് ഇപ്പോൾ വീണ്ടും തകർന്ന് അപകടാവസ്ഥയിലായിരിക്കുന്നത്.