വ്യാപാര സംരക്ഷണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം
1495520
Wednesday, January 15, 2025 8:12 AM IST
ഇരിട്ടി: ഫെബ്രുവരി 13 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറിയും ജാഥ ലീഡറുമായ ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കുത്തക ഓൺലൈൻ സംവിധാനങ്ങൾ സംസ്ഥാനത്തെ വ്യാപാര മേഖലയെ തളർത്തിയ തായും ഇതിനെതിരേ വ്യാപാരി സമൂഹം യോജിച്ച പോരാട്ടത്തിന് തയാറകണമെന്നും അദേഹം പറഞ്ഞു. മാത്യു ജോസഫ് അധ്യക്ഷനായിരുന്നു. വി. ഗോപിനാഥ്, എസ്. ദിനേശൻ, എം.പി. അബ്ദുൾ ഗഫൂർ, ലെനിൻ, മിൽട്ടൻ ,കെ.പി. ചന്ദ്രൻ, ഹമീദ് ഹാജി, കെ. നന്ദനൻ, പി. അശോകൻ, എം. സുമേഷ്, ജോളി കൈതക്കൽ, എ. അസൂട്ടി , എ. റഫീഖ്, പി. പ്രഭാകരൻ, കെ. സുരേഷ് ബാബു, അബ്ദുൾ റസാഖ്, ഒ. വിജേഷ്, ഡോ. ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .
ഇരിട്ടിയിലെത്തിയ ജാഥയെ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ മുൻസിപ്പൽ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.