ചിത്രശലഭങ്ങളെ അറിയാൻ കുട്ടികളെത്തി
1494761
Monday, January 13, 2025 1:09 AM IST
ഉളിക്കൽ: കർണാടകയിൽ നിന്ന് മാട്ടറ കാലാങ്കി മലനിരകൾക്കു താഴെ അതിഥികളായെത്തിയ മഞ്ഞ തകര മുത്തി പൂമ്പാറ്റകളെ കാണാൻ മാട്ടറ കാരീസ് യുപി സ്കൂളിലെ കുരുന്നുകളെത്തി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുഴ കടത്തി കുട്ടികളെ പൂമ്പാറ്റകളുടെ അരികിൽ എത്തിച്ച തോടെ അവർക്കത് അപൂർവ വിരുന്നായി. മുഖ്യാധ്യാപിക ഇ.ജെ. തങ്കമ്മ, പിടിഎ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റ്യാനിക്കൽ, റോയ് വെട്ടിമൂട്ടിൽ, അധ്യാപകരായ അഞ്ജന സാഗർ, ജ്യോത്സന ജോർജ്, ഷിജി മാത്യു, സൗമ്യ ജോസ്, സയോണ ജോസ്, പ്രിതീഷ് ജോസ്, റെസി മെർവിൻ, സൗമ്യ ജോസ് എന്നിവർ നേതൃത്വം നല്കി.