കരിയര്‍ സ്വപ്നങ്ങളുടെ വാതില്‍തുറന്ന് ഗ്ലോബല്‍ ജോബ് ഫെയര്‍
1494524
Sunday, January 12, 2025 1:54 AM IST
കണ്ണൂര്‍: യുവതയുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ജോബ് ഫെയറിനു മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രൗഢതുടക്കം.
രണ്ടുദിവസങ്ങളായി നടക്കുന്ന ജോബ് ഫെയറിന്റെ ആദ്യദിനം തന്നെ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഒഴുകിയെത്തിയത്. 20 വിദേശ കമ്പനികളും 55 ഇന്ത്യന്‍ കമ്പനികളും പങ്കെടുക്കുന്ന ഗ്ലോബല്‍ ജോബ് ഫെയര്‍ കണ്ണൂരിന് പുതുഅനുഭവം നല്‍കുന്നതായി. ജോബ് ഫെയര്‍ ഔപചാരിക ഉദ്ഘാടനം കെ സുധാകരന് എംപി നിര്‍വഹിച്ചു.
മേയര്‍ മുസ്ലിഹ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര,കെവി സുമേഷ് എംഎല്‍എ വിശിഷ്ടാതിഥികളായി.
മേളയില്‍ ഇന്ന്
ജോബ് ഫെയറിന്റെ രണ്ടാംദിവസമായ ഇന്ന് രാവിലെ 8.30ന് മേള ആരംഭിക്കും. രാവിലെ 10ന് പാനല്‍ ചര്‍ച്ച നടക്കും. കരിയര്‍ മേഖലയില്‍ പ്രാഗല്ഭ്യം തെളിയിച്ച അനില്‍കുമാര്‍ മഠത്തില്‍, ഐടി സ്പെഷലിസ്റ്റ് നൗഷാദ് എംകെ, അമൃത രാമകൃഷ്ണന് പങ്കെടുക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. പി സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി എന്നിവര്‍ മുഖ്യാതിഥിയാകും.