ചക്കയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം
1495506
Wednesday, January 15, 2025 8:12 AM IST
ചെറുപുഴ: കടാംകുന്ന് കെഎസ്എസ് മലബാർ ജാക്ക്ഫ്രൂട്ട് ഡിലൈറ്റ്സിന്റെ നേതൃത്വത്തിൽ ചക്കയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനുള്ള പരിശീലന പരിപാടി തുടങ്ങി.
തിരുമേനി മുതുവത്ത് നടക്കുന്ന ദ്വിദിന പരിശീലന പരിപാടി ചെറുപുഴ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എ.എ. ശശി, പി.എ. ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.
പദ്മിനി ശിവദാസൻ വയനാട് പരിശീലനത്തിന് നേതൃത്വം നൽകി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർ പരിശീലനത്തിൽ പങ്കെടുത്തു. ചക്ക കൊണ്ട് അച്ചാർ മുതൽ ഹെൽത്തി പൗഡർ, ഇടിച്ചക്ക പൗഡർ, പൾപ്പ്, ഐസ്ക്രീം, സ്ക്വാഷ് തുടങ്ങി ചക്ക ബിരിയാണി വരെയുണ്ടാക്കുവാനാണ് പരിശീലനം നൽകിയത്.