കശുവണ്ടിക്ക് തറ വില നിശ്ചയിച്ച് സംഭരിക്കണം: കത്തോലിക്ക കോൺഗ്രസ്
1494519
Sunday, January 12, 2025 1:54 AM IST
ഇരിട്ടി: എത്രയും വേഗം തറവിലെ നിശ്ചയിച്ച് കശുവണ്ടി സംഭരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കുന്നോത്ത് ഫൊറോന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ന്യായമായ തറവില നിശ്ചയിച്ചില്ലെങ്കിൽ കശുവണ്ടിക്ക് ന്യായമായ വില ലഭിക്കില്ലെന്ന് കർഷകർ ആശങ്കപ്പെടുന്നു.
അതുപോലെ, കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ പ്രതിരോധിക്കാനുള്ള കാര്യക്ഷമമായ നടപടികളും എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആനപ്പന്തി പള്ളി വികാരി ഫാ. ബിജു തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനംമാക്കൽ, ഗ്ലോബൽ സെക്രട്ടറി അഡ്വ. ഷീജ സെബാസ്റ്റ്യൻ, ഗ്ലോബൽ വർക്കിംഗ് അംഗം ബെന്നി പുതിയാംമ്പുറം, ഷാജു ഇടശേരി, ഷിബു കുന്നപ്പള്ളി, ജോസ് പാറക്കൽ, തോമസ് കാഞ്ഞമല, ജോസുകുഞ്ഞ് തടത്തിൽ, എൻ.വി. ജോസഫ്, രഞ്ജന തോംസൺ തുടങ്ങിയവർ പ്രസംഗിച്ചു.