സ്ത്രീ പദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു
1494762
Monday, January 13, 2025 1:09 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സ്ത്രീ പദവി പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി പ്രകാശനം ചെയ്തു. ഫാക്കൽറ്റി അംഗങ്ങളും സന്നദ്ധ പ്രവർത്തകരുമായ 40 അംഗ ടീം പഞ്ചായത്തിലെ 20 വാർഡുകളിലെയും സ്ത്രികൾക്കിടയിൽ നടത്തിയ സമഗ്ര പഠന റിപ്പോർട്ടാണ് പ്രകാശനം ചെയ്തത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസിജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് ചെയർപേഴ്സൺ വി.ജി. ശശി, ലിസി തോമസ്, ആശാവർക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണൂർ: കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധീകരിച്ച സ്ത്രീ പദവി പഠന റിപ്പോർട്ട് എഴുത്തുകാരി ജിസ ജോസ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ അധ്യക്ഷത വഹിച്ചു.
കമ്യൂണിറ്റി വിമൺ ഫെസിലിറ്റേറ്റർ വി.പി അമൃത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, സ്റ്റാൻസിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ പി.വി അജിത, കെ.വി സതീശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രുതി, പി.പി. ഷമീമ, കെ. അജീഷ്, എ.വി. സുശീല, സിഡിപിഒ കെ. ഗിത എന്നിവർ പ്രസംഗിച്ചു.