പ​രി​യാ​രം: കാ​ണാ​താ​യ സൈ​നി​ക​നെ അ​പ​ക​ട​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ല്‍​നി​ന്നു ക​ര്‍​ണാ​ട​ക പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ആ​ല​ക്കാ​ട് ഫാ​റൂ​ഖ്ന​ഗ​റി​ലെ ചെ​റു​കു​ന്നോ​ന്‍റ​ക​ത്ത് സി. ​മു​ഹ​മ്മ​ദ് മു​സ​മ്മി​ലി​നെ​യാ​ണ്(32) ഇ​ക്ക​ഴി​ഞ്ഞ ഏ​ഴു മു​ത​ല്‍ കാ​ണാ​താ​യ​ത്.

സ​ഹോ​ദ​ര​ന്‍ സി. ​അ​ബ്ദു​ള്‍​റാ​സി​ക്ക് പ​രി​യാ​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

അ​ന്നു രാ​ത്രി 8.05ന് ​ജോ​ലി​സ്ഥ​ല​മാ​യ ഗോ​ല്‍​ക്കൊ​ണ്ട​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വി​ട്ട മു​ഹ​മ്മ​ദ് മു​സ​മ്മി​ല്‍ ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി​യി​ല്ലെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ മി​ലി​ട്ട​റി ക്യാ​മ്പി​ല്‍​നി​ന്നും കോ​ൽ​ക്ക​ത്ത​യി​ലേ​ക്ക് വ​രാ​നാ​യി ബം​ഗ​ളൂ​രു​വി​ലെ മ​ടി​വാ​ള​യി​ല്‍ ബ​സി​റ​ങ്ങി സ്വ​കാ​ര്യ ബൈ​ക്ക് ടാ​ക്‌​സി​യി​ല്‍ പോ​യ മു​സ​മ്മി​ലി​നെ കൊ​ള്ള​യ​ടി​ക്കാ​നാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ര്‍​ണാ​ട​ക പോ​ലീ​സ് ഒ​രാ​ളെ പി​ടി​കൂ​ടി​യ​താ​യി സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. മു​സ​മ്മി​ല്‍ ഇ​ന്ന​ലെ മി​ലി​ട്ട​റി ക്യാ​മ്പി​ല്‍ ചു​മ​ത​ല​യേ​റ്റു. മു​സ​മ്മി​ലി​ന്‍റെ വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മു​സ്‌​ലിം ലീ​ഗ് ക​ല്യാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​പി. സ​ക്ക​രി​യ്യ ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ​സ്പീ​ക്ക​ര്‍ യു.​ടി ഖാ​ദ​ര്‍, കെ.​സു​ധാ​ക​ര​ന്‍ എം​പി. ബം​ഗ​ളൂ​രു കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ടി​വാ​ള​യി​ല്‍ ബ​സി​റ​ങ്ങി​യ മു​സ​മ്മി​ല്‍ ഒ​രു സ്വ​കാ​ര്യ ബൈ​ക്ക് ടാ​ക്‌​സി​ക്കാ​ര​ന്‍റെ പി​റ​കി​ല്‍ ക​യ​റി​പ്പോ​കു​ന്ന ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മു​സ​മ്മി​ലി​നെ ക​ണ്ടെ​ത്തി​യ​ത്.