വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
1494527
Sunday, January 12, 2025 1:54 AM IST
കരുവഞ്ചാൽ: വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജേക്കബ് പള്ളിനീരാക്കൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. തോമസ് ആമക്കാട്ട് കാർമികത്വം വഹിച്ചു. ഇന്ന് രാവിലെ 5:45ന് വിശുദ്ധ കുർബാന. 7.30ന് ഫാ. മെൽബിൻ സ്രാമ്പിക്കൽന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. തുടർന്ന് 9.30നും, വൈകുന്നേരം നാലിനും വിശുദ്ധ കുർബാന. നാളെ മുതൽ 18 വരെ വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, വചന സന്ദേശം,
നൊവേന എന്നിവയ്ക്ക് ഫാ.ഫിലിപ്പ് മുട്ടുമണ്ണിൽ, ഫാ. ജോൺ മണ്ണൂർ, ഫാ. അഗസ്റ്റിൻ കാരയ്ക്കാട്, ഫാ. ജോൺ ചെമ്പനാനികൽ, ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ, ഫാ. തോമസ് തെങ്ങുംപള്ളിൽ എന്നിവർ കാർമികത്വം വഹിക്കും. 18ന് വൈകുന്നേരം 6.30ന് തിരുനാൾ പ്രദക്ഷിണം. 7.30ന് ഫാ. മാത്യു മുക്കുഴി തിരുനാൾ സന്ദേശം നൽകും. രാത്രി 8:30ന് പള്ളിയിൽ തിരുനാൾ ആശിർവാദം. 8.45ന് മെഗാ ഷോ. സമാപന ദിനമായ 19ന് രാവിലെ 6.30ന് വിശുദ്ധ കുർബാന. 10.30ന് മോൺ. ആന്റണി മുതകുന്നേലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന. 11.30ന് തിരുനാൾ പ്രദക്ഷിണം. ഉച്ചക്ക് ഒന്നിന് സ്നേഹവിരുന്ന്.