ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബൈക്ക് യാത്രികൻ ലോറിതട്ടി മരിച്ചു
1494433
Saturday, January 11, 2025 10:02 PM IST
കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് യാത്രികനായ യുവാവ് ലോറി തട്ടി മരിച്ചു. പറശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരിയാണ് (35) മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെ തളാപ്പ് മക്കാനിക്കു സമീപമായിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഡിവൈഡറിൽ ഇടിച്ച ബൈക്കിൽനിന്ന് തെറിച്ചുവീണ രാഹുലിന്റെ ദേഹത്ത് ലോറി തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നണിച്ചേരി പുതിയവളപ്പിൽ പരേതരായ രാഘവൻ-കമല ദന്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് രാവിലെ പത്തിന് നണിച്ചേരി പൊതുശ്മശാനത്തിൽ. ഭാര്യ: അഖില. ഒന്നര വയസുള്ള കുട്ടിയുണ്ട്.