ഒന്നര ടൺ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
1495513
Wednesday, January 15, 2025 8:12 AM IST
തളിപ്പറമ്പ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ ഒന്നര ടൺ നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. ഉണ്ടപറമ്പ് പ്രവർത്തിച്ചു വരുന്ന പ്രസ്റ്റീജ് പാക്കിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും ഗോഡൗണിൽ നിന്നും സ്ഥാപനത്തിനു പിറകിലായി വീടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഷെഡിൽ നിന്നുമാണ് ഇവ പിടികൂടിയത്.
രണ്ടാം തവണയാണ് പ്രസ്റ്റീജ് പാക്കിംഗ്സൊല്യൂഷനിൽ നിന്നും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉത്പന്നങ്ങൾ പിടികൂടുന്നത്. സ്ഥാപനത്തിന് 25000 രൂപ പിഴയിട്ടു.
നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു തളിപ്പറമ്പ നഗരസഭ ഹരിത കർമ സേനയ്ക്ക് കൈമാറി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം അലൻ ബേബി, സി.കെ ദിബിൽ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. രസിത ,കെ.എം. രമ്യ തുടങ്ങിയവർ പങ്കെടുത്തു.