യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു
1495507
Wednesday, January 15, 2025 8:12 AM IST
ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തിന്റെ ഭാഗമായാണ് അവതരണം. ടി.ഐ. മധുസൂദനൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, പഞ്ചായത്ത് അംഗങ്ങളായ രജിത സജി, ഷാന്റി ജോർജ് എന്നിവർ പ്രസംഗിച്ചു.