വാഹനാപകടത്തിൽ യുവാവ് മരിച്ചു
1494434
Saturday, January 11, 2025 10:02 PM IST
തലശേരി: തലശേരി-കൂർഗ് റോഡിൽ ചിറക്കര പള്ളിത്താഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൊന്ന്യം കുണ്ടുചിറയിൽ ബുഷറാസിൽ താഹ മുസമ്മിലാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് അപകടം.
താഹ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ താഹ മുസമ്മിലിന്റെ ദേഹത്ത് കൂടി എതിർ ദിശയിൽ വന്ന കാർ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ താഹയെ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലി -ബുഷ്റ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫസീല (മലപ്പുറം) മകൻ: ഐദിൻ ആദം. സഹോദരങ്ങൾ: ഫാത്തിമത്തിൽ നൂറ, ഫാത്തിമത്തിൽ ഉസ്ന.