ലയൺസ് ക്ലബിന്റെ സേവന വാരാചരണം സമാപിച്ചു
1495502
Wednesday, January 15, 2025 8:12 AM IST
ആലക്കോട്: ആലക്കോട് ലയൺസ് ക്ലബിന്റെ ഒരാഴ്ച നീണ്ടുനിന്ന സേവന വാരാചരണം സമാപിച്ചു. പൂവഞ്ചാൽ ഗവ. യുപി സ്കൂൾ വിദ്യാർഥികൾക്കായി വാട്ടർ പ്യൂരിഫയർ മുഖ്യാധ്യപിക കെ.കെ. രതിക്ക് നൽകി ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ സമാപനം ഉദ്ഘാടനം ചെയ്തു.
സേവന വാരാചരണ കാലയളവിൽ ആലക്കോട് എൻഎസ്എസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നെല്ലിപ്പാറ ഹോളിഫാമിലി എൽപി സ്കൂളിന് പഠന ആവശ്യത്തിനായി സൈക്കിൾ സംഭാവനയായി നൽകുകയും ചാണോക്കുണ്ട് കാരുണ്യ ഭവനിലെ അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും എരുവാട്ടി സ്വാന്ത്വനം ചാരിറ്റബിൽ ട്രസ്റ്റിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുകയും ചെയ്തു.
നടുവിൽ, ചപ്പാരപ്പടവ്, ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലെ കണ്ണട ആവശ്യമായ വിദ്യാർഥികൾക്ക് സൗജന്യ കണ്ണട വിതരണവും നടത്തി. ക്ലബ് പ്രസിഡന്റ് ജിമ്മി നമ്പ്യാപറമ്പിൽ, ഭാരവാഹികളായ ബെന്നി തോമസ്, ടോമി എടപ്പാറ, കെ.എം. വത്സരാജ്, ജോസ് ചെറുനിലം, സി.ജെ. ജോൺ, പയസ് മാധവപ്പള്ളിൽ, ലൂക്കോസ് പുഞ്ചത്തറപ്പേൽ, കെ.എ. ജോർജ്, ടുട്ടു ജോസ് പള്ളിക്കുന്നേൽ, വർഗീസ് ചിന്താർമണിയിൽ, റോമി ജേക്കബ് എന്നിവർ നേതൃത്വം നൽകി.