സ്കൂളില്‍ മോഷണശ്രമം
1495516
Wednesday, January 15, 2025 8:12 AM IST
പയ്യന്നൂര്‍: പയ്യന്നൂർ എകെഎഎസ് സ്കൂളില്‍ പൂട്ടുകള്‍ പൊളിച്ചും അലമാരകള്‍ കുത്തിത്തുറന്നും മോഷണശ്രമം. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണു മോഷണശ്രമം നടന്നത്.
സ്കൂളിലെ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗം ഓഫീസ് മുറിയുടെയും തൊട്ടടുത്ത ക്ലാസ് മുറിയുടെയും പൂട്ടുകള്‍ തകര്‍ത്താണു മോഷ്ടാവ് അകത്തു കടന്നത്. മുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരകളെല്ലാം തുറന്നിട്ട നിലയിലായിരുന്നുവെന്നും ലാപ്ടോപ്പുപോലുള്ള വിലപിടിപ്പുള്ളവയൊന്നും അലമാരകളിലില്ലാതിരുന്നതിനാല് ഒന്നും നഷ്ടമായിട്ടില്ലെന്നും പ്രിന്‍സിപ്പൽ പറഞ്ഞു.