ഉടുമ്പിനെ പിടികൂടി ഭക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ
1495006
Tuesday, January 14, 2025 1:42 AM IST
തളിപ്പറമ്പ്: വന്യജീവിയായ ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടുപേർ പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദരമൂർത്തി (27), മായ സുടലെ (23) എന്നിവരെയാണ് വനം വകുപ്പ് തളിപ്പറമ്പ് സ്പെഷൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി. രതീശന് ലഭിച്ച സന്ദേശപ്രകാരം റേഞ്ച് ഓഫീസറുടെ നിർദേശമനുസരിച്ചാണ് കണ്ണൂർ മുനിസിപ്പൻ കോർപറേഷൻ പരിധിയിൽ പയ്യാമ്പലം പഞ്ഞിക്കിൽ കെവിജി ചിപ്സ് ഷോപ്പിന് സമീപത്തുള്ള കെട്ടിടത്തിനടുത്തുവച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ സംഘത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി. പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി. രാജീവൻ, വാച്ചർന്മാരായ എം. ശ്രീജിത്ത്, ഷാജി ബക്കളം, ഡ്രൈവർ ജെ. പ്രദീപ്കുമാർ എന്നിവരും ഉണ്ടായിരുന്നു.