വാർഷികാഘോഷം സംഘടിപ്പിച്ചു
1494526
Sunday, January 12, 2025 1:54 AM IST
പെരുമ്പടവ്: പെരുമ്പടവ് ലയൺസ് ക്ലബിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷം നടത്തി. ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തലവിൽ ഗവ. എൽപി സ്കൂളിന് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തോമസ് ചാക്കോ അധ്യക്ഷത വഹിച്ചു. ജിജോ ജോസഫ്, രാജഗോപാൽ പടിക്കൽ, ചിത്രലേഖ രാമചന്ദ്രൻ, ഗംഗാധരൻ, ചാക്കോ സി ജോസഫ്, വി സിദ്ധാർത്ഥൻ, ജോസഫ് കുര്യൻ, വി കൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഹൈമാ ശശിധരൻ, വി മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.