ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
1494759
Monday, January 13, 2025 1:09 AM IST
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ടി.കെ. ബാലൻ സ്മാരക ഹാളിൽ കെ.വി സുമേഷ് എംഎൽഎ ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ വർഗീസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ഗോവിന്ദൻ കണ്ണപുരം മുഖ്യാതിഥിയായിരുന്നു. നഴ്സറി, എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 150 ലധികം കുട്ടികൾ പങ്കെടുത്തു. 16 മുതല്‍ 27 വരെ പോലീസ് മൈതാനിയിലാണ് പുഷ്പോത്സവം നടക്കുന്നത്.