കോൺഗ്രസ് പ്രവർത്തകർ ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരകരാകണം: ടി. സിദ്ദിഖ്
1494757
Monday, January 13, 2025 1:09 AM IST
കണ്ണൂർ: ഫാസിസം സമസ്ത തലങ്ങളിലും പിടിമുറുക്കുമ്പോൾ മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും താഴേത്തട്ടിലുള്ള പ്രചാരകരാകാനും കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്.
വാർഡ് തലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ കൂടുതല്‍ വിപുലീകരിക്കാനും ബഹുജന പിന്തുണ വര്‍ധിപ്പിക്കുന്നതിനു മായി കെപിസിസി മുന്നോട്ടു വച്ചിട്ടുള്ള നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ജില്ലയി ലെ മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.
മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനമായ 30 മുതല്‍ ഒരുമാസം കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾ വിജയിപ്പിക്കാൻ കർമ രംഗത്തിറങ്ങണമെന്ന് ടി.സിദ്ദിഖ് ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എം. നിയാസ്, സോണി സെബാസ്റ്റ്യൻ, വി.വി. പുരുഷോത്ത മൻ, മുഹമ്മദ് ബ്ലാത്തൂർ, ഇബ്രാഹിം കുട്ടി കല്ലാർ, സുദീപ് ജെയിംസ്, ടി. ജയകൃഷ്ണൻ, കെ.പി. സാജു, മനോജ് കൂവേരി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.