സ്നേഹ വീടിന്റെ താക്കോൽ കൈമാറി
1495504
Wednesday, January 15, 2025 8:12 AM IST
ചെറുപുഴ: കെ.പി. നൂറുദ്ദീൻ ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ചു നൽകുന്ന ഉമ്മൻ ചാണ്ടി സ്മാരക സ്നേഹവീടിന്റെ താക്കോൽദാനം ഷാഫി പറമ്പിൽ എംപി നിർഹിച്ചു. പാടിയോട്ടുചാൽ പാടിക്കൊച്ചിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മാളവിക എന്ന കുട്ടിക്കാണ് വീട് നിർമിച്ച് നൽകിയത്. പാടിയോട്ടുചാൽ ടൗണിൽനടന്ന ചടങ്ങിൽ ട്രസ്റ്റ് രക്ഷാധികാരി എം. ഉമ്മർ അധ്യക്ഷത വച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ മുഖ്യാതിഥായായിരുന്നു. ട്രസ്റ്റ് ചെയർമാൻ കെ.കെ.വി. സുധീർ ബാബു, കെപിസിസി അംഗം വി.പി. അബ്ദുൾ റഷീദ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, പി.ജെ. സജി, കെ.കെ. സുരേഷ്കുമാർ, വി. കൃഷ്ണൻ, ടി.വി. കുഞ്ഞമ്പു നായർ, മഹേഷ് കുന്നുമ്മൽ, രവി പൊന്നംവയൽ, എ.കെ. രാജൻ, കെ.എം. കുഞ്ഞപ്പൻ, കെ.പി. തങ്കമണി, എ.സി. ഷംസുദ്ദീൻ, പുഷ്പ മോഹനൻ, പ്രണവ് തട്ടുമ്മൽ, നവനീത് നാരായണൻ, ഡെൽജോ എം. ഡേവിഡ്, പ്രണവ് കരാള, എൻ. ഷൗക്കത്ത് അലി എന്നിവർ പ്രസംഗിച്ചു.