നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
1494432
Saturday, January 11, 2025 10:01 PM IST
ഇരിട്ടി: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാൽ ഹൗസിൽ ഐശ്വര്യയെ (28) യാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്.
ഇന്നലെ രാവിലെ 11 ഓടെയാണ് ഭർത്താവിന്റെ കല്ലുമുട്ടിയിലെ മേച്ചേരി വീട്ടിൽ മരിച്ചനിലയിൽ കാണുന്നത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെയും സച്ചിന്റെയും വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് 15 ദിവസം മുന്പാണ് സച്ചിൻ ഗൾഫിലേക്ക് പോയിരുന്നു. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് മരിച്ച ഐശ്വര്യ. പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ, ഇരട്ടി സിഐ എ. കുട്ടി കൃഷ്ണൻ, ഇരിട്ടി ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ സീനത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാക്കയങ്ങാട് അയിച്ചോത്തെ കരിക്കനാൽ മോഹനൻ-കമല ദന്പതികളുടെ മകളാണ്. സഹോദരൻ: അമൽലാൽ.