അന്‍വറിനെതിരേ പി. ശശിയുടെ നാലാമത്തെ വക്കീല്‍ നോട്ടീസ്
1495527
Wednesday, January 15, 2025 8:12 AM IST
തലശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നിയമസഭയില്‍ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറുമായ പി.വി. അന്‍വറിന്റെ പരാമര്‍ശത്തില്‍ വീണ്ടും വക്കീല്‍ നോട്ടീസ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് പി.വി. അൻവറിനെതിരേ നിയമ നടപടിയുമായി രംഗത്തു വന്നിട്ടുള്ളത്. അന്‍വറിന് പി.ശശി അയയ്ക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്.
നേരത്തെ തനിക്കെതിരേയും എഡിജിപി അജിത്കുമാറുമായി ബന്ധപ്പെടുത്തിയും ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം പി.വി. അന്‍വറിന് പി. ശശി വക്കീല്‍നോട്ടീസയച്ചിരുന്നു.