തിരുരക്ത ആശ്രമം പുതിയ ചാപ്പൽ ആശീർവദിച്ചു
1495510
Wednesday, January 15, 2025 8:12 AM IST
കരുവഞ്ചാൽ: നൂറുകണക്കിന് മാനസിക വെെകല്യമുള്ളവർക്ക് നിരന്തരം ഭക്ഷണവും പരിചരണവും നൽകുന്ന തിരുവിരക്താശ്രമം ദൈവസ്നേഹം നേരിട്ട് കാണുന്നതിനുള്ള ഒരിടമായി മാറിയിരിക്കുകയാണെന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്.
ആശ്രമം പുതുതായി നിർമിച്ച ചാപ്പലിന്റെ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം. ചടങ്ങിൽ നിരവധി വൈദികരും, സന്യസ്ഥരും, ജീവകാരുണ്യ പ്രവർത്തകരും സംബന്ധിച്ചു. ആശ്രമം സ്ഥാപകൻ ബേബി, ലിജോ ബേബി മറ്റു കുടുംബാംഗങ്ങൾ എന്നിവരെ ആശിർവദിച്ചു പ്രാർഥിച്ചു.