ഇ- സ്റ്റാമ്പ് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം
1494522
Sunday, January 12, 2025 1:54 AM IST
ഇരിട്ടി: ഇ- സ്റ്റാമ്പ് സർക്കാർ നടപ്പിലാക്കിയതുവഴി പൊതുജനങ്ങൾക്കും ആധാരം എഴുത്തുകാർക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ശാസ്ത്രീയരീതിയിൽ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് എം.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ട്രഷറർ വി.കെ. ഉഷ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ. ലക്ഷ്മി, ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്കുമാർ, ജോയിന്റ് സെക്രട്ടറി എം.എൻ. സുധീഷ്, ഇരിട്ടി യൂണിറ്റ് സെക്രട്ടറി എൻ. അനൂപ്, വി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.