വീണ്ടും മെഡൽ തിളക്കവുമായി ദമ്പതികൾ
1495525
Wednesday, January 15, 2025 8:12 AM IST
കരിന്തളം: മംഗളൂരുവിലെ മംഗളാ സ്റ്റേഡിയത്തിൽ നടന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ തിളക്കവുമായി കരിന്തളത്തെ ദമ്പതികൾ.
വിമുക്തഭടനായ പി.വി. ബിജുവും ഭാര്യ ശ്രുതിയുമാണ് മാസ്റ്റേഴ്സ് മീറ്റിൽ വീണ്ടും മെഡൽ തിളക്കം കൈവരിച്ചത്. ബിജു 10000 മീറ്റർ, 5000 മീറ്റർ ഓട്ടമത്സരങ്ങളിലും ശ്രുതി 5000 മീറ്റർ നടത്തത്തിലുമാണ് സ്വർണ മെഡൽ നേടിയത്. കഴിഞ്ഞ വർഷം കൊളംബോയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലും ഇരുവരും മെഡലുകൾ നേടിയിരുന്നു.