മാലിന്യത്തിന് വിട ! ഇനി സെൽഫി പോയിന്റ്
1491090
Monday, December 30, 2024 6:58 AM IST
എടക്കോം: മാലിന്യങ്ങളും കാഴ്ച മറച്ച ബോർഡുകളും നിറഞ്ഞ് വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടു തീർത്ത താഴെ എടക്കോം ഭാഗത്തേയ്ക്ക് തിരിയുന്ന എടക്കോം പള്ളി ഭാഗം ഇനി മുതൽ സെൽഫി പോയിന്റ്. എടക്കോം തണൽ സ്വയം സഹായ സംഘം പ്രവർത്തകർ മാലിന്യങ്ങൾ എല്ലാം നീക്കം ചെയ്ത് വൃത്തിയാക്കി ഇവിടം സൗന്ദര്യവത്കരിച്ചു.
തണലിനായി നട്ടുവളർത്തിയ കുറ്റ്യാട്ടൂർ മാവിന്റെ ചുവട് കെട്ടി മനോഹരമാക്കി. ഇവിടെ യാത്രക്കാർക്ക് ഇരിക്കാനടക്കമുള്ള സൗകര്യവും ഒരുക്കി. ക്രിസ്മസിനോടനുബന്ധിച്ച് മനോഹരമായ നക്ഷത്രവും മാവിൻ ചുവട്ടിൽ സ്ഥാപിച്ചിരുന്നു.