സർവകക്ഷി അനുശോചന യോഗം നടത്തി
1491091
Monday, December 30, 2024 6:58 AM IST
പയ്യാവൂർ: മുൻ പ്രധാനമന്ത്രിയും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനും സർവോപരി കോൺഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സിപിഎം ലോക്കൽ സെക്രട്ടറി എം.സി. നാരായണൻ, വാർഡ് മെംബർ ടി.പി. അഷ്റഫ്, ബിജെപി മണ്ഡലം പ്രസിഡന്റ് എം. നാരായണൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു തേക്കുംകാട്ടിൽ, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് ജോസ് മണ്ഡപം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് വി.പി. അബ്ദുൾ ഖാദർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് കെ. സുരേഷ്കുമാർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗവും മൗനജാഥയും നടത്തി. വിവിധ രാഷ്ട്രീയ കക്ഷി-സംഘടനാ നേതാക്കളായ ബാബു പള്ളിപ്പുറം, കെ.പി. സാബു, സി.ജി. ഗോപൻ, ഖലീൽ റഹ്മാൻ, കെ.എൻ. ചന്ദ്രൻ, കൃഷ്ണൻ കൊയിലേരിയൻ, ഡെന്നീസ് വാഴപ്പള്ളി, ജിൻസ് മാത്യു, വർഗീസ് പയ്യമ്പള്ളി, പി.എ. അഗസ്റ്റിൻ, ലാലു കുന്നപ്പള്ളി, ജോൺസൺ ചിറവയൽ എന്നിവർ പ്രസംഗിച്ചു.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചയോഗം സംഘടിപ്പിച്ചു. ഡോ. പി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. കൂവേരിക്കാരൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടോമി മൈക്കിൾ, ഇസ്മായിൽ, സൂര്യസോമൻ, തോമസ് പണ്ടാരപ്പാട്ടം, കൂലേരി കൃഷ്ണൻ, പ്രകാശൻ, വി.വി. നാരായണൻ, സണ്ണി പോത്തനാംതടം, പി.ടി. ജോൺ, വി.വി. ജോസഫ്, മിനി എന്നിവർ പ്രസംഗിച്ചു.
വായാട്ടുപറമ്പ്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യണത്തിൽ തടിക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ജോഷി പൂങ്കുടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ജെ മാത്യു. ജോയി കളപ്പുര, ലക്ഷമണൻ പാച്ചോനി, സൂര്യസോമൻ, കുര്യൻ മാത്യു,സജൻ, ജോസ് ഏത്തക്കട്ട്, ജോസ് വെട്ടുകല്ലാംകുഴി, റെജി, ബിജു വിമലശേരി, ഉനൈസ് എരുവാട്ടി എന്നിവർ പ്രസംഗിച്ചു.