പെരളശേരിയിൽ ബസ് അപകടത്തിൽ 10 പേർക്ക് പരിക്ക്
1491094
Monday, December 30, 2024 6:58 AM IST
പെരളശേരി: പെരളശേരിയിൽ ബസ് അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. സ്വകാര്യ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് അപകടം.
ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. അപകടത്തിൽ സാരമായി പരിക്കേറ്റ ദീപയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് നിസാര പരിക്കാണ്. കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതായിരുന്നു രണ്ടു ബസുകളും.
ബസിന്റെ സീറ്റിൽ കാൽ കുടുങ്ങിപ്പോയ യുവതിയെ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടി. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് യുവതിയെ പുറത്തെത്തിച്ചത്.