ലോറി മറിഞ്ഞ് മൂന്നുപേർക്കു പരിക്കേറ്റു
1491077
Monday, December 30, 2024 6:57 AM IST
മട്ടന്നൂർ: കൊടോളിപ്രം കമ്മാളൻ കുന്നിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേർക്കു പരിക്കേറ്റു. റെഡി മിക്സി ലോറിയാണ് മറിഞ്ഞത്.
ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. ലോറിയിലുണ്ടായിരുന്ന ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ സ്വദേശികളായ മൂന്നുപേരെ പരിക്കുകളോടെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിക്കൂർ ഭാഗത്തേക്ക് പോകുന്ന ലോറി കമ്മാളൻകുന്ന് ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
ലോറിയിടിച്ച് രണ്ടു വൈദ്യുത തൂണുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തകരാറിലായി. ക്രെയിൻ എത്തിച്ചാണ് ലോറി ഉയർത്തിയത്.