വീൽചെയറുകൾ വിതരണം ചെയ്തു
1491088
Monday, December 30, 2024 6:58 AM IST
കരുവഞ്ചാൽ: കനിവ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ വീൽ ചെയർ വിതരണം നടത്തി. കനിവ് സാശ്രയ സംഘത്തിന്റെ ക്രിസ്മസ്-ന്യൂയർ ആഘോഷത്തിന്റെ ഭാഗമായാണ് വീൽചെയറുകൾ വിതരണം ചെയ്തത്. മലയോര മേഖലയിലെ പ്രധാന സാമൂഹീക പ്രസ്ഥാനങ്ങളായ ഹരിത ചാരിറ്റബിൾ ട്രസ്റ്റ്, ക്ഷേമ ട്രസ്റ്റ് എന്നിവ വഴിയാണ് അർഹതപ്പെട്ടവർക്ക് വീൽചെയറുകൾ വിതരണം ചെയ്തത്.
ഹരിത ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് എൻ.യു. അബ്ദുള്ളയും ക്ഷേമ ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് ആന്റണിയും വീൽചെയറുകൾ ഏറ്റുവാങ്ങി. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് കനിവ് സാശ്രയസംഘത്തിന്റെ ക്രിസ്മസ്-ന്യൂയർ ആഘോഷവും, വീൽച്ചെയറുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു. കനിവ് സംഘം പ്രസിഡന്റ് ബിജു പുതിയ പുരയിൽ അധ്യക്ഷത വഹിച്ചു. പി. ബഷീറ, ആന്റണി ഡൊമിനിക്, അൻവർ കരുവഞ്ചാൽ, ഷൈജു മൂത്തേടത്ത്, കെ. അസീസ്, എം.കെ. ബിന്ദു, വി.ഡി. ജോബി, റോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.