പയ്യാവൂരിന് ആവേശമായി മെഗാ സംഗീത നിശ
1491089
Monday, December 30, 2024 6:58 AM IST
പയ്യാവൂർ: പയ്യാവൂർ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പയ്യാവൂർ ദേവസ്വം ഗ്രൗണ്ടിൽ മെഗാ സംഗീത നിശ സംഘടിപ്പിച്ചു. സിനിമാ പിന്നണി ഗായകരായ അഫ്സൽ, അഖില ആനന്ദ്, അപർണ, വയലിനിസ്റ്റ് വേദമിത്ര, മനോജ് തോമസ്, ജോൺ ലീഡർ എന്നിവരാണ് മെഗാ സംഗീത നിശ നയിച്ചത്. പയ്യാവൂർ പഞ്ചായത്തിലെ നാനൂറിലേറെ പ്രവാസികളുടെ കൂട്ടായ്മയായ പിപികെ ഗ്ലോബലാണ് പരിപാടി സംഘടിപ്പിച്ചത്.
നേരത്തെ നടന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത സിനിമാ നടനും സംവിധായകനുമായ ശങ്കർ ഉദ്ഘാടനം ചെയ്തു. പിപികെ ഗ്ലോബൽ പ്രസിഡന്റ് സ്റ്റീഫൻ ജോൺ എളംപ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു. വിത്സൺ മഴുപ്പേൽ, സജീവ് ജോസഫ് എംഎൽഎ, സണ്ണി പാറമ്പുഴയിൽ, തോമസ് അയ്യങ്കാനാൽ, സംഗീതജ്ഞൻ പയ്യാവൂർ ബാലകൃഷ്ണൻ, സാജൻ നെല്ലിക്കുന്നിൽ, മൂസ മൊട്ടമ്മൽ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പ്രവാസി കൂട്ടായ്മ സ്വരൂപിച്ച നാല് ലക്ഷം രൂപ പയ്യാവൂർ ഹൃദയം ബഡ്സ് സ്കൂളിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഏറ്റുവാങ്ങി. പ്രവാസി വ്യവസായി ബെന്നി വാഴപ്പിള്ളിൽ, ബിനോയി ചേരിക്കത്തടം, സന്തോഷ് കാഞ്ഞിരക്കൊമ്പിൽ, ബിനോയ് കരിമ്പിൽ, ട്രഷറർ ജോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.