എളയാവൂർ സിഎച്ച് സെന്റർ വാർഷികം ആഘോഷിച്ചു
1491085
Monday, December 30, 2024 6:57 AM IST
കണ്ണൂർ: എളയാവൂർ സിഎച്ച് സെന്റർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. എളയാവൂർ സിഎച്ച് സെന്ററിന്റെ 20-ാം വാർഷികാഘോഷം കണ്ണൂർ ചേംബർ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി.എച്ച്. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.
സെന്ററിന്റെ കീഴിൽ ആധുനിക രീതിയൽ വരുന്ന കാൻസർ പാലിയേറ്റീവിന്റെ പ്രീ ലോഞ്ചിംഗ് കർമം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. മർഹും ജാസിം കെ. ചെറുവത്തലയുടെ സ്മരാണർഥം പുറത്തിറക്കുന്ന ആംബുലൻസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സെന്ററിന്റെ ഡോക്യുമെന്ററി പ്രകാശനം വ്യവസായ പ്രമുഖൻ ടി. സന്തോഷ്കുമാർ സാഹിത്യക്കാരനും വളപട്ടണം എഎസ്ഐയുമായ സി.കെ. സുജിത്തിന് നൽകി നിർവഹിച്ചു.
ഹോപ്പ് വാലിയുടെ ഉദ്ഘാടന പ്രഖ്യാപനം ഐഎംഎ മുൻ പ്രസിഡന്റ് ഡോ. എം. മുഹമ്മദലി നിർവഹിച്ചു. ഡിസിസി ജനൽ സെക്രട്ടറി രാജീവൻ എളയാവൂർ, സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്, ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പ്രശാന്തൻ, ഡോ. എ.എ. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.