ഇതര സംസ്ഥാന തൊഴിലാളികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു
1491081
Monday, December 30, 2024 6:57 AM IST
ഉളിക്കൽ: കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്തെ തൊഴിലാളികളെ തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യിക്കുന്നതിനും പ്രത്യേക അതിഥി കാർഡ് അനുവദിക്കുന്നതിനുമായി ഉളിക്കലിൽ ക്യാമ്പ് സംഘടിപ്പിച്ചു.
ആരോഗ്യവകുപ്പും ലേബർ ഡിപ്പാർട്മെന്റും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ ആരോഗ്യവകുപ്പ് 104 പേരെ പരിശോധിച്ചു.
അസി. ലേബർ ഓഫീസർ പി. ഷാജിൽകുമാർ, ജീവനക്കാരായ കെ. നിജിൽ, പി.വി. വൈശാഖ്. ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വി. ജയിംസ്, എച്ച്. അജ്മൽ, ജെഎച്ച്ഐമാരായ ദിവ്യ, ജിഷ, കമല, ലില്ലി എന്നിവർ നേതൃത്വം നൽകി.
ഉളിക്കൽ ടൗൺ പരിധിയിലുള്ളവർക്കാണ് ആദ്യഘട്ട രജിസ്ട്രേഷൻ നടത്തിയത്. വരും ദിവസങ്ങളിലും ക്യാമ്പ് തുടരും. ക്യാമ്പിൽ പ്രഷർ, പ്രമേഹം, ക്ഷയം, കാൻസർ, മലേറിയ തുടങ്ങിയ രോഗങ്ങളാണ് സ്ക്രീനിംഗ് നടത്തുന്നത്.