ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് സർവകക്ഷി അനുശോചന യോഗം
1490815
Sunday, December 29, 2024 6:23 AM IST
കണ്ണൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും അനുശോചന യോഗവും നടത്തി.
പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രഫ. എ.ഡി. മുസ്തഫ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.
നേതാക്കളായ വി.എ. നാരായണൻ, വി.വി. പുരുഷോത്തമൻ, ടി.ഒ. മോഹനൻ, രാജീവൻ എളയാവൂർ, രജനി രാമാനന്ദ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, എം.കെ. മോഹനൻ, കെ.സി. ഗണേശൻ, കൂക്കിരി രാജേഷ്, ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.
കരുവഞ്ചാൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സർവകക്ഷി അനുശോചന സമ്മേളനം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ അധ്യക്ഷത വഹിച്ചു.
വി.എ. റഹീം, സിപിഎം പ്രതിനിധി സഗീർ, കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, വ്യാപാരി വ്യവസായ ഏകോപന സമിതി കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ജയിംസ് പുത്തൻപുര, ബിജെപി ശാഖ സെക്രട്ടറി നാരായണൻ നായർ, സിപിഐ നേതാവ് മോഹനൻ, മാത്യു ചാണക്കാട്ടിൽ, ലക്ഷ്മണൻ പാച്ചാനി, കെ.പി. നൗഷാദ്, ടി.എൻ. ബാലകൃഷ്ണൻ, എ.ടി ജോസ്, ജേക്കബ് വളയത്ത്, പ്രിൻസ് പയ്യംപ്പള്ളി, സജി പൈങ്ങോട്ട്, മനോജ് കുറ്റിക്കാട്ട്, ബെന്നി വെളുത്തേടത്തുകാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഉദയഗിരി: ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. യോഗത്തിൽ ഡിസിസി സെക്രട്ടറി തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു.
ഉദയഗിരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ, ഡിസിസി സെക്രട്ടറി ബിജു പുളിയൻതൊട്ടിയിൽ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, എൻ.എം. രാജു, ഇ.എം. നാസർ, കെ.ആർ. രതീഷ്, ജോസ് പറയൻകുഴി, പി.വി. ബാലൻ, ടോമി കാടൻകാവിൽ, കെ.ടി. സുരേഷ്കുമാർ, സരിത ജോസ്, സിന്ധു തോമസ്, ടെസി ആലുംമൂട്ടിൽ, ജോജോ ആനകല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.
നടുവിൽ: നടുവിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചന യോഗവും മൗനജാഥയും നടന്നു.
വിവിധ രാഷ്ട്രീയ കക്ഷി-സംഘടനാ നേതാക്കളായ വി.പി. മുഹമ്മദ് കുഞ്ഞി, സാജു ജോസഫ്, സി. മണികണ്ഠൻ, മൂസാൻ ഹാജി, ഷിബു തെക്കേക്കൊട്ടാരം, സണ്ണി തുണ്ടത്തിൽ, ജേക്കബ് പാണക്കുഴി, പി.പി. രാഘവൻ, കെ.വി. മുരളീധരൻ, ജോർജ് നെല്ലുവേലി, വി.എം. നന്ദകിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗവും മൗന ജാഥയും സംഘടിപ്പിച്ചു. യോഗത്തിൽ ശ്രീകണ്ഠപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ജെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു
ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി. രവീന്ദ്രൻ, സഹദേവൻ, എൻ.പി. റഷീദ്, വർഗീസ് വയലാമണ്ണിൽ, ബെന്നി മാത്യു, ഗോപി, പി.ടി. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യാവൂർ: കോൺഗ്രസ് കല്യാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാത്തൂർ ടൗണിൽ സർവകക്ഷി യോഗം നടന്നു.
കല്യാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് മഞ്ഞാങ്കരി, കെപിസിസി മെംബർ മുഹമ്മദ് ബ്ലാത്തൂർ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. മിനി, സിപിഎം കല്യാട് ലോക്കൽ സെക്രട്ടറി ശ്രീജ, ഐയുഎംഎൽ നേതാവ് ഹുസൈൻ ഹാജി, കല്യാട് സർവീസ് സകരണ ബാങ്ക് പ്രസിഡന്റ് രാമചന്ദ്രൻ, അനൂപ് പനയ്ക്കൽ, കല്യാട് വനിതാ ബാങ്ക് പ്രസിഡന്റ് ദാക്ഷായണി, കുഞ്ഞനന്തൻ, വി.വി. അബ്ദുൾ ഖാദർ, നാരായണൻ കോയിറ്റി, രാഘവൻ വട്ടക്കിൽ എന്നിവർ പ്രസംഗിച്ചു.