ക്വാറി ഉത്പന്നങ്ങളുടെ വില വർധന പിൻവലിക്കണം: പിബിസിഎ
1491084
Monday, December 30, 2024 6:57 AM IST
കൂത്തുപറമ്പ്: ക്വാറി ഉത്പന്നങ്ങളുടെ വില വർധന പിൻവലിക്കണമെന്നും നിർമാണ മേഖലയെ സംരക്ഷിക്കണമെന്നും പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് യുപി സ്കൂളിൽ നടന്ന സമ്മേളനം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിബിസിഎ ജില്ലാ പ്രസിഡന്റ് സി. മോഹനൻ അധ്യക്ഷത വഹിച്ചു.
പിബിസിഎ ജില്ലാ ജോയിന്റ് സെക്രട്ടറി എ. അശോകൻ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ. പ്രദീപൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
കെ.ടി. ഗോവിന്ദൻ, സി.കെ. വേലായുധൻ, ടി. മനോഹരൻ, എം.സി. രാഘവൻ, എ. വിജയൻ, പ്രമോദ്, പി.പി. രമേശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി. മോഹനൻ-പ്രസിഡന്റ്, എ. അശോകൻ-സെക്രട്ടറി, സി.വി. ശശി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.