കെ. നാരായണന് യാത്രയയപ്പ് നൽകി
1491082
Monday, December 30, 2024 6:57 AM IST
മട്ടന്നൂർ: ഇരുപത്തിയഞ്ച് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്ന കോളാരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. നാരായണന് യാത്രയയപ്പ് നൽകി. മട്ടന്നൂർ സ്കൈ പാർക്കിൽ നടന്ന പരിപാടി കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ, കണ്ണൂർ എകെജി ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമൻ, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. രതീഷ്, ഇരിട്ടി അസിസ്റ്റന്റ് രജിസ്ട്രാർ ടി.ജി. രാജേഷ്കുമാർ, കൂത്തുപറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് കിഴക്കയിൽ, കെ.വി. പ്രജീഷ്, കെ.ടി. ചന്ദ്രൻ, ടി.പി. രമേശൻ, അജയകുമാർ, കെ. നാരായണൻ, ജി. ശ്രീജിത്ത്, പി.പി. ജലീൽ, പി. പ്രജില, പ്രദോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.