സർവകക്ഷി അനുശോചന യോഗം നടത്തി
1491083
Monday, December 30, 2024 6:57 AM IST
കൂടാളി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് കൂടാളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. സി.പി. ശ്രീപ്രസാദ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി വി.ആർ. ഭാസ്കരൻ മുഖ്യഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മാവില, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ത്വാഹ, കെ.എം. വിജയൻ, കെ.വി. പുരുഷോത്തമൻ, സി. മനോഹരൻ, എ.സി. മനോജ്, എൽ.ജി. ദയാനന്ദൻ, ആർ.കെ. സന്തോഷ്, സി.ഒ. രാധാകൃഷ്ണൻ, കെ.പി. പ്രസാദൻ, സി.കെ. രാമചന്ദ്രൻ, രഹന ബിജു, കെ.കെ. ബാബു, അശോക്കുമാർ, ഫൈസൽ കൊട്ടാരത്തിൽ, മഹേഷ് ചെറിയാണ്ടി, ടി. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: കോൺഗ്രസ് ചാവശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, സമീർ പുന്നാട്, എം.പി. മനോജ്, എൻ.വി. രവി, വി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.