താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം: ബിടിഇഎഫ്
1491078
Monday, December 30, 2024 6:57 AM IST
കണ്ണൂർ: എല്ലാ ബാങ്കുകളിലെയും മുഴുവൻ താത്കാലിക ജീവനക്കാരേയും സ്ഥിരപ്പെടുത്തണമെന്നും തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീം കോടതി ഉത്തരവ് ബാങ്ക് മാനേജ്മെന്റുകൾ നടപ്പിലാക്കണമെന്നും ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബിടിഇഎഫ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള ബാങ്ക് ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.വി. ജോർജ്, എൻ. ബാബു, കെ. ബൈജു, പി. രാജേഷ്, അമൽ രവി, സി.പി. സൗന്ദർരാജ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ബാങ്കുകളെ പ്രതിനിധീ കരിച്ച് 12 പേർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി കെ. പ്രകാശൻ-പ്രസിഡന്റ്, എൻ. ബാബു-സെക്രട്ടറി, കെ. ബൈജു-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.