ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി സഹോദരങ്ങൾ
1491076
Monday, December 30, 2024 6:57 AM IST
പേരാവൂർ: സംസ്ഥാന ലങ്കാഡി അസോസിയേഷന്റെ അഭിമുഖ്യത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ലങ്കാഡി ചാമ്പ്യൻഷിപ്പിൽ താരങ്ങളായി സഹോദരങ്ങൾ. പേരാവൂർ സ്വദേശികളായ ആൽഫി ബിജു, അലൻ ജോസഫ് ബിജു, അഡോൺ ജോൺ ബിജു എന്നീ സഹോദരങ്ങളാണ് സ്വർണ മെഡൽ നേടി താരങ്ങളായത്.
ജൂണിയർ ഗേൾസ് വിഭാഗത്തിൽ ആൽഫി ബിജു സ്വർണ മെഡൽ നേടിയപ്പോൾ, സബ് ജൂണിയർ ബോയ്സിൽ സഹോദരങ്ങളായ അലൻ ജോസഫ് ബിജുവും അഡോൺ ജോൺ ബിജുവും സ്വർണ മെഡൽ നേടി.
ആൽഫി കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയും, അലൻ ജോസഫ് ബിജു സാന്തോം ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയും, അഡോൺ ജോൺ ബിജു സാന്തോം യൂപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയും ആണ്.
അത്ലറ്റിക്സിലാണ് മുവരും തുടക്കം കുറിച്ചത് ആൽഫി ബിജു നാലുതവണ സംസ്ഥാന സ്റ്റേറ്റ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ പങ്കെടുത്തു. പേരാവൂർ കിഴക്കേമാവാടി മഞ്ഞപ്പള്ളിയിൽ ബിജു ജോസഫ്- ജിഷി ബിജു ദമ്പതികളുടെ മക്കൾ ആണ് മൂവരും. തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. തങ്കച്ചൻ കോക്കാട്ട് ആണ് പരിശീലകൻ.