കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് തിരക്കേറി
1490816
Sunday, December 29, 2024 6:23 AM IST
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ ഒരു മാസം നീണ്ടു നിൽക്കുന്ന തിരുവപ്പന ഉത്സവത്തിന് ഭക്തജനതിരക്കേറുന്നു. കാട്ടിൽ രാത്രി മാത്രം നടക്കുന്ന ഉത്സവം കാണാൻ കേരളത്തിനകത്തും പുറത്തു നിന്നടക്കം കഴിഞ്ഞ നാലു ദിവസമായി ഭക്തജനങ്ങളെ കൊണ്ട് പാടി വീർപ്പുമുട്ടി.
ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും കയറാനും ദർശനം നടത്താനും സൗകര്യമുള്ള സ്ഥലമാണ് കുന്നത്തൂർ പാടി. എല്ലാദിവസവും വൈകുന്നേരം പാടിയിൽ വെള്ളാട്ടം, രാത്രി 11ന് തിരുവപ്പന, പുലർച്ചെ വെള്ളാട്ടം, ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതി എന്നിവ ഉണ്ടായിരിക്കും.
പാടിയിൽ എത്തുന്ന എല്ലാവർക്കും താഴെ പൊടിക്കളത്ത് ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസും വനംവകുപ്പും ക്യാമ്പ് ചെയ്ത് വരികയാണ്.