ചെമ്പേരി മേള "ഒറോത ഫെസ്റ്റ് ': വിളംബര റാലി നടത്തി
1490814
Sunday, December 29, 2024 6:23 AM IST
ചെമ്പേരി: ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന ചെമ്പേരി കാർഷിക മേള "ഒറോത ഫെസ്റ്റി'ന് മുന്നോടിയായി നൂറോളം വൈഎംസിഎകളുടെ നേതൃത്വത്തിൽ വിളംബരറാലി നടത്തി. മനോഹരമായി നിർമിച്ച പുൽക്കൂടിന്റെയും കുട്ടികളുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക മൈതാനിയിൽ നിന്നാരംഭിച്ച റാലി ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഏരുവേശി, പൂപ്പറമ്പ്, നെല്ലിക്കുറ്റി, ചളിമ്പറമ്പ്, കുടിയാന്മല എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ചെമ്പേരി ടൗണിൽ എത്തിച്ചേർന്നു. ഓരോ കേന്ദ്രങ്ങളിലും കുട്ടികൾ അവതരിപ്പിച്ച മനോഹരമായ കരോൾ ഗാനങ്ങളും, വൈഎംസിഎ റീജണൽ ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ജോസ് മേമടം, ചെമ്പേരി വൈഎംസിഎ മുൻ പ്രസിഡന്റും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഷൈബി കുഴിവേലിപ്പുറം എന്നിവരുടെ ലഘു ക്രിസ്മസ് സന്ദേശവും ഉണ്ടായിരുന്നു. ഒറോത ഫെസ്റ്റ് കൺവീനർ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് കളപ്പുരയ്ക്കൽ, പ്രോഗ്രാം ഡയറക്ടർ സിബി പിണക്കാട്ട്, ബിജു തയ്യിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
റാലിയുടെ സമാപന പൊതുസമ്മേളനം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസി. റെക്ടർ ഫാ. അമൽ ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് സന്ദേശം . വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ സന്ദീപ് അലക്സ് കടൂക്കുന്നേൽ പ്രസംഗിച്ചു. ചെമ്പേരിയിലെ പ്രാദേശിക കലാകാരന്മാരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച കരോൾ ഗാന സന്ധ്യയും ക്രിസ്മസ് കേക്ക് വിതരണവും നടന്നു.