വിശ്വാസ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
1490812
Sunday, December 29, 2024 6:23 AM IST
പരിയാരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കേൾവി പരിമിതിയുള്ളവർക്കുള്ള തലശേരി അതിരൂപത മതബോധന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസ പരിശീലന ക്യാമ്പ് മദർ ഹോം ധ്യാനകേന്ദ്രത്തിൽ നടത്തി. അതിരൂപത മതബോധന ഡയറക്ടർ ഫാ. ജേക്കബ് വെണ്ണായപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ക്ലാസുകൾക്ക് അതിരൂപത ഭിന്നശേഷി ശുശ്രൂഷാ വിഭാഗമായ ആദം മിനിസ്ട്രി ഡയറക്ടർ ഫാ. പ്രിയേഷ് കളരിമുറിയിൽ, കണ്ണൂർ രൂപതാംഗം ഫാ. ജോളി എന്നിവർ നേതൃത്വം നൽകി.
ആലക്കോട് ബൈബിൾ സൊസൈറ്റി പ്രസിഡന്റ് സനീഷിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. മധുരം പങ്കുവച്ചും സമ്മാനങ്ങൾ കൈമാറിയും അംഗങ്ങൾ ആഘോഷം മനോഹരമാക്കി. മദർ ഹോം ഡയറക്ടർ ഫാ. ബെന്നി പുത്തൻനട ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രാർഥനകൾക്കും നേതൃത്വം നൽകി. അഡ്മിനിസ്ട്രേറ്റർ ഫാ. റിജോ മഞ്ഞക്കുന്നേൽ വിശ്വാസ പരിശീലന ക്രമീകരണങ്ങൾ ഒരുക്കി.