ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് സർവകക്ഷി അനുശോചന യോഗം
1490808
Sunday, December 29, 2024 6:23 AM IST
കണ്ണൂർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ അർപ്പിച്ച് കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും അനുശോചന യോഗവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നേതൃത്വം നൽകി. മുൻ എംഎൽഎ പ്രഫ. എ.ഡി. മുസ്തഫ അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി.എ. നാരായണൻ, വി.വി. പുരുഷോത്തമൻ, ടി.ഒ. മോഹനൻ, രാജീവൻ എളയാവൂർ, രജനി രാമാനന്ദ്, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, എം.കെ. മോഹനൻ, കെ.സി. ഗണേശൻ, കൂക്കിരി രാജേഷ്, ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.
പുഴാതി, കക്കാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പള്ളിക്കുന്നിൽ നിന്ന് തളാപ്പിലേക്ക് മൗനജാഥയും സർവകക്ഷി അനുസ്മരണ യോഗവും നടത്തി. കാസാമറിനയിൽ നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കാടൻ ബാലകൃഷ്ണൻ, കല്ലിക്കോടൻ രാഗേഷ്, കെ. ഷാജി, മരുൾ, കെ.പി.എ. സലീം, അനുരൂപ് പൂച്ചാലി, എൻ.വി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി അനുശോചന യോഗം പി.കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി.എ. നസീർ അധ്യക്ഷത വഹിച്ചു. സർവകക്ഷി നേതാക്കളായ സി.കെ. ശശിധരൻ, മനോഹരൻ കൈതപ്രം, സത്യൻ കൊമ്മേരി, എം.കെ. ഹാരിസ്, ബാബുരാജ് പായം, കെ. മുഹമ്മദലി, മാത്തുക്കുട്ടി ആറ്റിങ്കര തുടങ്ങിയവർ പ്രസംഗിച്ചു.
എടൂർ: ആറളം പഞ്ചായത്ത്തല സർവകക്ഷി അനുശോചന യോഗം ചേർന്നു. കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വി.ടി. തോമസ്, ജോഷി പാലമറ്റം, രവീന്ദ്രൻ, ജിമ്മി അന്തീനാട്ട്, കെ.ബി. ഉത്തമൻ, സാജു യോമസ് തുടങ്ങി സർവകക്ഷി നേതാക്കൾ പ്രസംഗിച്ചു.
ഉളിക്കൽ: ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി മൗനജാഥയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. യോഗത്തിൽ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. സർവകക്ഷി നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ചാക്കോ പാലക്കലോടി, ബേബി തോലാനി, ജോസ് പൂമല, പി.കെ. ശശി, ടോമി, അഹമ്മദ് കുട്ടി ഹാജി, റെജി മോൻ, സുജി, അപ്പച്ചൻ കുമ്പുങ്കൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
കാക്കയങ്ങാട്: മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് നമേഷ്കുമാർ അധ്യക്ഷത വഹിച്ചു. ബൈജു വർഗീസ്, വി.വി. വിനോദ്, എ. ഷിബു, മൊയ്തീൻ ചാത്തോത്ത്, വി. ഷാജി, എൻ.വി. ഗിരീഷ്, ടി.എഫ്. സെബാസ്റ്റ്യൻ, കെ.ടി. ടോമി, വി. രാജു, പി.പി. മുസ്തഫ, കെ.എം. ഗിരീഷ്കുമാർ, എ. കുഞ്ഞിരാമൻ നമ്പ്യാർ, സജിത മോഹനൻ, ടി.ജി. ഓമന എന്നിവർ പ്രസംഗിച്ചു.
മാടത്തിൽ: പായം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റഹീസ് കണിയാറാക്കൽ അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ തോമസ് വർഗീസ്, ബാലകൃഷ്ണൻ പൂവക്കര, പി. സാജിദ്, ഡോ. ശിവരാമകൃഷ്ണൻ, പി.സി. പോക്കർ, ബിജു കരിമാക്കി, ജോസുകുട്ടി തുണ്ടത്തിൽ, രാജേഷ് മാത്യു, എം. ഭാസ്കരൻ, സുനിൽ കുര്യൻ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: മട്ടന്നൂരിൽ സർവകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി. ഐബി പരിസരത്ത് നിന്നാരംഭിച്ച മൗനജാഥ നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മാവില അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത്, വിവിധ രാഷ്ട്രീയ-സംഘടനാ നേതാക്കളായ വി.ആർ. ഭാസ്കരൻ, എം. രതീഷ്, അൻസാരി തില്ലങ്കേരി, ശരത്ത് കൊതേരി, മുണ്ടാണി പുരുഷോത്തമൻ, എൻ.സി. സുമോദ്, കെ.പി. രമേശൻ, അബ്ദുൾ ഖാദർ, മുസ്തഫ ദാവാരി, പി.എ. താജുദ്ദീൻ, പി.കെ. നാരായണൻ, എ.കെ. രാജേഷ്, ഒ.കെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.