പോയിന്റ് ഓഫ് കോൾ: വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി
1490807
Sunday, December 29, 2024 6:23 AM IST
മട്ടന്നൂർ: പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി. കണ്ണൂരിൽ നിന്ന് കാൽ നടയായി ആരംഭിച്ച ജാഥ വിമാനത്താവള കവാട പരിസരത്ത് വച്ചു പോലീസ് തടഞ്ഞു.
മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. രജീഷ് അധ്യക്ഷത വഹിച്ചു. കെ.വി. സാഗർ, കെ.വി. പ്രശോഭ്, കെ.ആർ. ചന്ദ്രകാന്ത്, പി.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.