കണ്ണൂർ വിമാനത്താവളത്തിൽ എയർ കേരള എയർലൈൻ സർവീസ് ആരംഭിക്കും
1490567
Saturday, December 28, 2024 7:04 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് "എയർ കേരള എയർലൈൻ സർവീസ്' ആരംഭിക്കുന്നു. സർവീസ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രം 30ന് ഒപ്പുവയ്ക്കും. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന "എയർ കേരള' എയർലൈൻ കണ്ണൂർ വിമാനത്താവളത്തിൽനിന്നും സർവീസ് നടത്തുന്നത് സംബന്ധിച്ച് തത്വത്തിൽ അംഗീകാരമായിരുന്നു.
30 ന് ഉച്ചയ്ക്ക് 12ന് കണ്ണൂർ വിമാനത്താവളത്തിൽ വച്ചാണ് ധാരണാപത്രം ഒപ്പുവയ്ക്കുക. ഇതിനുശേഷം സർവീസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ എയർ കേരള എയർലൈൻ കമ്പനിയും കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ അധികൃതരും സംയുക്തമായി നടത്തുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും. എയർ കേരള കൂടി സർവീസ് ആരംഭിക്കുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്നു സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കും.
എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോ വിമാനവുമാണ് നിലവിൽ കണ്ണൂരിൽനിന്ന് സർവീസ് നടത്തി വരുന്നത്. നേരത്തെ ഗോ എയർ കന്പനി സർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിർത്തുകയായിരുന്നു.