തളിപ്പറമ്പ് സര്‍വീസ് സഹ. ബാങ്കിൽ 35 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍
1490566
Saturday, December 28, 2024 7:04 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ബുധനാഴ്ച വരെ നടത്തിയ പരിശോധനയിൽ 35 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ സഹകരണ ഓഡിറ്റ് വിഭാഗം കണ്ടെത്തി.
അതിനിടെ കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് തടയിടാനായി തിരുവനന്തപുരത്തെ ഒരു ഉന്നതന് ഇടപെലുകള്‍ നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ കൂടുതല്‍ പരിശോധന അത്യാവശ്യമാണെന്ന ഓഡിറ്റ് വിഭാഗത്തിന്റെ നിർദേശത്തെത്തുടര്‍ന്ന് ഉന്നതന് പിന്‍വാങ്ങിയതായാണ് വിവരം. ക്രമക്കേട് നടന്നതായി കണ്ട 35 ലക്ഷം രൂപയില്‍ 28 ലക്ഷം സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരന് തിരിച്ചടച്ചിരുന്നു. നിലവിലെ പരിശോധനയിൽ ഏഴ് ലക്ഷം രൂപയുടെ കുറവാണ് കണ്ടെത്തിയത്. വിശദപരിശോധന നടത്തിവരികയാണ്.